HomeKeralaവിദ്വേഷത്തിൻ്റേയും വെറുപ്പിൻ്റേയും ആശയമല്ല പ്രചരിക്കേണ്ടത്: ഗോവ ഗവർണർ

വിദ്വേഷത്തിൻ്റേയും വെറുപ്പിൻ്റേയും ആശയമല്ല പ്രചരിക്കേണ്ടത്: ഗോവ ഗവർണർ

പരസ്പര വിദ്വേഷത്തിൻ്റേയും വെറുപ്പിൻ്റേയും ആശയമല്ല പ്രചരിക്കേണ്ടത് എന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. ജനാധിപത്യ രാഷ്ട്രത്തിൽ ജനാധിപത്യ ബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയപരമായി വിഭിന്നത പുലർത്തുമ്പോഴും പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും പഠിക്കേണ്ടതുണ്ട്.

5000 ൽ പരം മെഡിക്കൽ ക്യാമ്പുകൾ നടത്തി സേവനത്തിൻ്റെ സന്ദേശം ജന ഹൃദയങ്ങളിൽ എത്തിച്ച ജോൺസൻ കോലങ്കണ്ണിക്ക്‌ സംഘടിപ്പിച്ച ആദരണീയം ചടങ്ങ് ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലയൺസ്‌ 318 D യും ഇരിഞ്ഞാലക്കുട സേവാഭാരതിയും സംയുക്തമായാണ് പരിപാടി നടത്തിയത്.

ശത്രുത എന്ന വാക്കു രാഷ്ട്രീയത്തിൽ കേൾക്കുന്നത് ഒരിക്കലും നല്ലതല്ല. ജോൺസൻ കോലങ്കണ്ണിയെ പോലുള്ള ആളുകൾ ഭാരതീയമായ സനാതന ധർമം എന്നും എക്കാലത്തും മുന്നോട്ടു വച്ച ആശയത്തെ തൻ്റെ ജീവിതത്തിലൂടെ പ്രവർത്തിച്ചു കാണിക്കുകയാണ്  എന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ്  നളിൻ ബാബു അധ്യക്ഷനായി. രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ, മാപ്രാണം നിവേദിത സ്കൂൾ ചെയർമാൻ വിപിൻ പാറേമ്മാക്കാട്ടിൽ, ഡോൺ ബോസ്‌കോ സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ലയൺസ്‌ ക്ലബ് 318 D യുടെ  ജോർജ് മോറേലീ ഇരിങ്ങാലക്കുട സേവാഭാരതി ജോയിൻ്റ് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, ലിബിൻരാജ് എന്നിവർ സംസാരിച്ചു.

Most Popular

Recent Comments