ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്സ് വിഭാഗം ഫിസിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ. ഡോ. സുധീർ സെബാസ്റ്റ്യൻ അധ്യക്ഷനായി. സിഎംഎസ് കോളേജ് ഓഫ് സയൻസ് ആൻഡ് കോമേഴ്സ്, ഡിജിറ്റൽ സൈബർ ഫോറൻസിക് വിഭാഗം തലവൻ പ്രൊഫ. മധു പ്ലാശ്ശേരി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ക്ലാസെടുത്തു.
പ്രോഗ്രാം കോഡിനേറ്റർ ഡോ. സേവിയർ ജോസഫ്, ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി ജെറിൻ ജോൺസൻ എന്നിവർ സംസാരിച്ചു. തുടർന്ന് റോബോട്ടിക്സ് ആൻഡ് സ്റ്റെമം എക്സ്പോ, ഇന്റർ കോളേജ് പ്രസൻ്റേഷൻ മത്സരം, പ്രൊഫസർ ഇ. കെ. എൻ മെമ്മോറിയൽ ഇൻ്റർ കോളേജ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോളേജ് തല ബാൻഡ് മത്സരവും അരങ്ങേറി.