HomeKeralaഎസ്എഫ്ഐ ക്രൂരതയ്ക്ക് എതിരെ യുവമോർച്ച പ്രതിഷേധാഗ്നി

എസ്എഫ്ഐ ക്രൂരതയ്ക്ക് എതിരെ യുവമോർച്ച പ്രതിഷേധാഗ്നി

എസ്എഫ്ഐ ക്രിമിനലുകൾ കാമ്പസുകളിൽ നടത്തുന്ന ക്രൂരതകൾക്കെതിരെ പ്രതിഷേധവുമായി യുവമോർച്ച. അടുത്തിടെ പൂക്കോട് വെറ്ററിനറി കാമ്പസിൽ സിദ്ധാർഥ് എന്ന ചെറുപ്പക്കാരനെ നഗ്നനാക്കി അതിക്രൂരമായി മർദിച്ചു കൊലപെടുത്തിയിരുന്നു. ആൾക്കൂട്ട വിചാരണ നടത്തിയാണ് എസ്എഫ്ഐ ക്രിമിനലുകൾ ആ വിദ്യാർത്ഥിയെ അതി ക്രൂരമായി ആക്രമിച്ചത്.

ഈ ആക്രമണത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ഇരിങ്ങാലക്കുട ആളൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. പ്രസിഡൻ്റ് അഞ്ജിത സുധി അധ്യക്ഷയായി.  യുവമോർച്ച ജില്ല ഭാരവാഹി ജിനു ഗിരിജൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി ജില്ല സമിതി അംഗം അഖിലാഷ് വിശ്വനാഥൻ, ജനറൽ സെക്രട്ടറി രാജേഷ്,  ഷിമി, അഖിൽ, അശ്വിൻ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.  രഞ്ജിത് സ്വാഗതം പറഞ്ഞു.

Most Popular

Recent Comments