കോണ്‍ഗ്രസ് സന്ദര്‍ശക ഗ്യാലറിയിലേക്ക് പോകുന്ന തെരഞ്ഞെടുപ്പ്: സി കൃഷ്ണകുമാർ

0

കോണ്‍ഗ്രസ് പാര്‍ലമെൻ്റിലെ സന്ദര്‍ശക ഗ്യാലറിയിലേക്ക് പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് മണ്ഡലം ഉപയാത്ര ക്യാപ്റ്റനുമായ സി കൃഷ്ണകുമാര്‍. ഒറ്റപ്പാലം മണ്ഡലം ഉപയാത്രയുടെ സമാപനത്തില്‍ പനമണ്ണ വട്ടനാലിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു കൃഷ്ണകമാര്‍.

മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്ന് ഉറപ്പിച്ച തെരഞ്ഞെടുപ്പാണ് ഇത്. കോണ്‍ഗ്രസില്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ എംപിമാര്‍ തയ്യാറാവുന്നില്ല. കുത്തക സീറ്റായ റായ്ബറേലിയില്‍ മത്സരിക്കാന്‍ സോണിയാ ഗാന്ധിക്ക് ധൈര്യമില്ല. അതിനാല്‍ രാജ്യസഭയിലേക്ക് മത്സരിക്കുകയാണ് അവര്‍.

ഉത്തരേന്ത്യയില്‍ മാത്രമല്ല ബിജെപി തരംഗം. കേരളത്തിലും ബിജെപിയിലേക്കും എന്‍ഡിഎയിലേക്കും ആളുകള്‍ ഒഴുകി എത്തുകയാണ്. മാറ്റത്തിൻ്റെ തിരഞ്ഞെടുപ്പാണ് വരുന്നത്. പാലക്കാടും കേരളവും മോദിക്കൊപ്പം എന്ന് തെളിയിക്കേണ്ടത് വികസനം ആഗ്രഹിക്കുന്നവരുടെ കടമയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.