HomeKeralaഹൈടെക് പച്ചക്കറി കൃഷി പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

ഹൈടെക് പച്ചക്കറി കൃഷി പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30 ലധികം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി വൈസ് പ്രസിഡൻ്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, തൈകള്‍, 75 ശതമാനം സബ്‌സിഡിയില്‍ വളങ്ങള്‍, ജൈവ കീടനാശിനികള്‍, വിപണനത്തിനുള്ള സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ സപോര്‍ട്ട്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സപോര്‍ട്ട് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി കൃഷികാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ അഞ്ജു ബി രാജ് പദ്ധതി വിശദീകരിച്ചു. മുന്‍ അസി. ജില്ലാ കൃഷി ഓഫീസര്‍ രമേഷ് കാര്‍ഷിക സെമിനാറിന് നേതൃത്വം നല്‍കി.

Most Popular

Recent Comments