വികസനം മുരടിച്ച കോങ്ങാട് മണ്ഡലം എന്‍ഡിഎ ജനപ്രതിനിധിയെ കാത്തിരിക്കുകയാണ് എന്ന് ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. പാലക്കാട് മണ്ഡലം ഉപയാത്രയുടെ കോങ്ങാട് മണ്ഡലം പര്യടനം സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമെങ്ങും അതിവേഗം വികസനത്തിലേക്ക് കുതിക്കുകയാണ്. അതിനൊപ്പം എത്താന്‍ പാലക്കാടിന് കഴിയുന്നില്ല. ഒരു എംപിയോ എംഎല്‍എയോ ഇല്ലാതെ തന്നെ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ ജില്ലക്കായി ചിലവഴിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിൻ്റേയും എംപിയുടേയും നിസ്സഹകരണം മൂലം പലതും പ്രവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ വൈകുന്നു. ഇതിന് പരിഹാരം വേണം.
കഞ്ചിക്കോട് വ്യവസായ മേഖല ഇന്ന് വ്യവസായങ്ങളുടെ ശവപറമ്പാണ്. ആ സ്ഥിതി മാറണം. യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്ന പേരാകണം കഞ്ചിക്കോട് എന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
ധൃതരാഷ്ട്രരുടെ പുത്രീസ്‌നേഹമാണ് പിണറായി വിജയനെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി പി സിന്ദുമോള്‍ പറഞ്ഞു. വീണക്കെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിയെ ഭയപ്പെടുത്തിയിരിക്കുകയാണ്. അതിനാലാണ് കേന്ദ്രത്തിനെതിരെയുള്ള സമരം കഴിഞ്ഞതിന് ശേഷം ബംഗളുരുവില്‍ പോയത്.
മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിക്കും. ഇന്‍ഡി മുന്നണി ഇപ്പോള്‍ ശക്തമായി ഉള്ളത് കേരളത്തില്‍ മാത്രമാണ്.
പിണറായി സര്ക്കാരിൻ്റെ ദുർഭരണത്തിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും തയ്യാറാണ്. അത്രയും ദുർഗന്ധം ഉള്ളതു കൊണ്ടാണ്. ഇനിയും സത്യം മൂടിവെക്കാനാകില്ലെന്ന് അവരും തിരിച്ചറിഞ്ഞു എന്നും സിന്ദു മോള്‍ പറഞ്ഞു.