പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചതിനേയും അവിടെ ക്യാൻ്റീനില്‍ ഭക്ഷണം കഴിച്ചതിനേയും മാരക കുറ്റമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയും എന്ന് എന്‍ കെ പ്രേമചന്ദ്രന്‍. സൗഹൃദത്തേയും സൗഹൃദ വിരുന്നിനേയും രാഷ്ട്രീയവത്ക്കരിക്കുകയാണ് സിപിഎം. അവര്‍ എന്നും ചെയ്യുന്നതാണിത്.
വില കുറഞ്ഞ ആരോപണം എല്ലായ്‌പ്പോഴും സിപിഎം നടത്താറുണ്ട്. ഇതും അത്രയേ ഉള്ളൂ. എല്ലാറ്റിലും വിവാദം ഉണ്ടാക്കാനുള്ള ശ്രമം മാത്രം. പരസ്യമായി ക്യാൻ്റീനില്‍ നടത്തിയ വിരുന്നായിരുന്നു അത്.
പാര്‍ലമെൻ്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്. അതിനെ പോലും ഇത്ര തരം താണ രീതിയിലാണ് നോക്കി കാണുന്നത്. സിപിഎം ശ്രമം തന്നെ അറിയുന്നവര്‍ തള്ളിക്കളയും. താന്‍ ആര്‍എസ്പിയായി തുടരുകയും ചെയ്യുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.