അട്ടപ്പാടി മേഖലക്കായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഇവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌ക്കാരിക മേഖലകള്‍ക്കായി ഇനിയും കോടികളുടെ പദ്ധതികള്‍ വരും. അത് മോദിയുടെ ഗ്യാരണ്ടിയാണ്.
ഇവിടുത്തെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ല എന്ന പരാതി ഉണ്ട്. തൊഴിലാളികളുടെ അറ്റന്‍ഡന്‍സ് നല്‍കിയാല്‍ 72 മണിക്കൂനുള്ളില്‍ കൂലി അക്കൗണ്ടില്‍ എത്തിയിരിക്കും എന്നാണ് കേന്ദ്രം നല്‍കുന്ന ഉറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തൊഴിലാളികളെ കേന്ദ്രത്തിനെതിരായി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം അറ്റന്‍ഡന്‍സ് നല്‍കാതിരിക്കുകയാണ്. കേരളത്തില്‍ നിന്ന് എന്‍ഡിഎ മുന്നണിയുടെ എംപിമാരും എംഎല്‍എമാരും ഉണ്ടാവേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
അട്ടപ്പാടി മേലേ കോട്ടത്തറയിൽ രണ്ടാം ദിന പാലക്കാട് മണ്ഡലം ഉപയാത്ര സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ സി കൃഷ്ണകുമാർ. മോദിയുടെ ഗ്യാരണ്ടി വികസിത പാലക്കാട് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഉപയാത്ര നടത്തുന്നത്.