മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണാ വിജയന് സമന്‍സ്. എസ്എഫ്‌ഐഒ ആണ് സമന്‍സ് അയച്ചത്. സ്വന്തം സ്ഥാപനമായ എക്‌സാലോജിക്ക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിട്ടുള്ളത്.
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ വീണാ വിജയന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടയിലാണ് സമന്‍സ് വന്നത് എന്നത് അന്വേഷണം ശക്തമാണെന്ന സൂചന നല്‍കുന്നതാണ്.
എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ സേവനം എന്താണെന്ന് വ്യക്തമാക്കണം തുടങ്ങിയ കാര്യങ്ങളും സമന്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീണയുടെ ഹര്‍ജി തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗമിക്കും. കേന്ദ്ര സര്‍ക്കാരിനേയും എസ്എഫ്‌ഐഒയേയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.