സി കൃഷ്ണകുമാറിനെ ഏറ്റെടുത്ത് മണ്ണിൻ്റെ മക്കള്‍

0

മഹാ പ്രവാഹം പോലെ അണിചേര്‍ന്ന് മണ്ണിൻ്റെ മക്കള്‍… ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് അമ്മമാരും തൊഴിലാളി സ്ത്രീകളും… യുവാക്കളും വിദ്യാര്‍ഥികളും തൊഴിലാളികളും കൂട്ടമായി പങ്കെടുത്ത് മുന്നേറുന്ന പദയാത്ര….

അട്ടപ്പാടിക്കിത് പുതു ചരിത്രം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ നയിക്കുന്ന പാലക്കാട് മണ്ഡലം ഉപയാത്ര സമാനതകളില്ലാത്ത പോര്‍മുഖമാവുകയാണ്. ക്ഷീര കര്‍ഷക മേഖലയായ നായ്ക്കര്‍പാടി കവലയില്‍ നിന്ന് രണ്ടാം ദിനം ആരംഭിച്ച പദയാത്രയില്‍ പങ്കെടുക്കാന്‍ ആദിവാസി മേഖലകളില്‍ നിന്നും മില്‍മയുടെ പാല്‍ സംഭരണ കേന്ദ്രത്തില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ കൂട്ടമായി എത്തി. അവര്‍ കൃഷ്ണകുമാറിനോട് പങ്കു വെക്കുന്നത് നന്ദി മാത്രം.

കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അട്ടപ്പാടിയില്‍ വരുത്തിയ മാറ്റങ്ങള്‍ അവര്‍ അനുഭവിക്കുകയാണ്. ആദിവാസി ക്ഷേമത്തിനായി മോദി നല്‍കിയ സംഭാവന അവരുടെ ജീവിതം തന്നെ മാറ്റിയതിന് നന്ദി പറയുകയാണ് മനസ്സാലെ ഒരോരുത്തരും.

നായ്ക്കര്‍പാടിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ക്യാപ്റ്റന്‍ സി കൃഷ്ണകുമാറിന് ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡണ്ട് റെജി പതാക കൈമാറി. ബിജെപി മണ്ഡലം പ്രസിഡണ്ട് പി സി ഗോപകുമാര്‍ അധ്യക്ഷനായി. രവി, മനോജ്, സുമതി, സുമ മുരളി, മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മേലേ കോട്ടത്തറിയില്‍ നടന്ന സമാപന പരിപാടിയില്‍ വെച്ച് നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാദള്‍ എസ് അടക്കമുള്ള പാര്‍ടികളുുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ക്രിസ്ത്യന്‍ മുസ്ലീം മത വിഭാഗത്തില്‍പ്പെട്ടവര്‍ അടക്കമുള്ളവരാണ് ചേര്‍ന്നത്. ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുതുതായി വന്നവരെ സ്വീകരിച്ചു.

ബിജെപി ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി ജി ഗോപകുമാര്‍ അധ്യക്ഷനായി. പി വേണുഗോപാല്‍, മനോജ്, രവി അടിയത്ത്, പ്രമോദ്, കെ എം ബിന്ദു, ബിഡിജെഎസ് നേതാവ് റെജി, കെ എം ബിന്ദു, സുമതി, സുമലത തുടങ്ങിയവര്‍ പങ്കെടുത്തു.