കേന്ദ്ര അവഗണന ആരോപിച്ച് കേരള സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരം ഇന്ന്. ഡല്‍ഹി ജന്ദര്‍ മന്തറിലാണ് സമര വേദി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമരത്തില്‍ മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും എംപിയും പങ്കെടുക്കും.
പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നതില്‍ വ്യക്തതയില്ല. പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
രാവിലെ 10.30ഓടെ കേരള ഹൗസില്‍ നിന്ന് പ്രകടനമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരത്തിനെത്തുക.
ആരേയും തോല്‍പ്പിക്കാനല്ല സമരം എന്നും കേരളത്തിൻ്റെ അതിജീവനത്തിനായാണ് നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹമായത് നേടിയെടുക്കലാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ നിറം ഇല്ല. സഹകരണ ഫെഡറലിസം എന്നത് വീണ്ടെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.