ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ നയിക്കുന്ന പാലക്കാട് മണ്ഡലം തല ഉപയാത്ര ഫെബ്രുവരി എട്ടിന് ശ്രീകൃഷ്ണപുരത്ത് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിൻ്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ധൂര്‍ത്തിനും അഴിമതിക്കും എതിരെ മോദിയുടെ ഗ്യാരണ്ടി വികസിത പാലക്കാട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര നടത്തുന്നത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് മുന്നോടിയായാണിത്.
ഫെബ്രുവരി 8ന് ആരംഭിച്ച് 23ന് സമാപിക്കുന്ന യാത്ര മണ്ഡലങ്ങളിലെ ജനങ്ങളോടും പ്രമുഖരോടും സംവദിച്ചാകും മുന്നേറുക.
പാലക്കാട് ജില്ലയോട് തീര്‍ത്തും അവഗണനയാണ് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ സി കൃഷ്ണകുമാര്‍ പറഞ്ഞു. ഇതിൻ്റെ ഉദാഹരണമാണ് സംസ്ഥാന ബജറ്റ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതല്ലാത്ത ഒരു പദ്ധതിയും പാലക്കാട് ഇല്ല. കേന്ദ്രം പണവും പദ്ധതിയും നല്‍കിയിട്ടും നടപ്പാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതുമൂലം നിരവധി പദ്ധതികളാണ് മുടങ്ങി കിടക്കുന്നത്.
അട്ടപ്പാടിയിലേക്ക് അനുവദിച്ച ആയുര്‍വേദ ആശുപത്രി, കോഴിക്കോട്- പാലക്കാട് ഗ്രീന്‍ലാൻ്റ് ഹൈവേ തുടങ്ങിയ ഇതിന് ഉദാഹരണമാണ്. പദ്ധതികള്‍ വരുത്താനും നടപ്പാക്കാനും ഇടപെടേണ്ട പാലക്കാടിൻ്റെ എംപിയും തികഞ്ഞ പരാജയമാണ്. കേന്ദ്രം നടത്തുന്ന പദ്ധതികളുടെ പേരില്‍ മേനി നടിച്ച് അപഹാസ്യനാവുകയാണ് എംപി.
നെല്‍കര്‍ഷകരോട് തികഞ്ഞ വഞ്ചനയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. കേന്ദ്രം നല്‍കുന്ന സംഭരണ വില പോലും സമയത്ത് നല്‍കുന്നില്ല. ഇതിനാല്‍ കര്‍ഷകര്‍ക്ക് കേന്ദ്രം നേരിട്ട് സംഭരണ വില നല്‍കാന്‍ ബിജെപി ശക്തമായി ഇടപെടുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി കൃഷ്ണകുമാറിന് പുറമെ ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ പി വേണുഗോപാല്‍, എ കെ ഓമനക്കുട്ടന്‍ എന്നിവരും പങ്കെടുത്തു.
മണ്ഡലം യാത്ര
8ന് ഉച്ചതിരിഞ്ഞ് നാലിന് ശ്രീകൃഷ്ണപുരത്ത് ജാഥ ബിജെപി സംസ്ഥാന മുന്‍ പ്രസിഡണ്ട് സി കെ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 9 . അട്ടപ്പാടി
10 – പുതുശ്ശേരി
11 – കോങ്ങാട്
14 – ചെര്‍പ്പുളശ്ശേരി
15 – ഷൊര്‍ണൂര്‍
16 – മണ്ണാര്‍ക്കാട്
19 – പട്ടാമ്പി
20 – ഒറ്റപ്പാലം
21 – പിരായിരി
22 – കരിമ്പ
23 – കൊപ്പം
ജാഥയുടെ വിവിധ തലങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, അഡ്വ, കൃഷ്ണദാസ്, പി രഘുനാഥ്, പ്രകാശ് ബാബു, ജിജി ജോസഫ്, സന്ദീപ് വചസ്പതി, ശങ്കു ടി ദാസ് തുടങ്ങിയവര്‍ സംസാരിക്കും