അന്ധമായ പാശ്ചാത്യ സംസ്‌ക്കാരത്തെ അനുകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിവാഹമെന്ന പവിത്രമായ ആചാരത്തെ സംരക്ഷിക്കേണ്ടതുണ്ട്. വിവാഹത്തിലൂടെ വേണം കുട്ടികള്‍ ഉണ്ടാകേണ്ടത് എന്നും കോടതി. വാടക ഗര്‍ഭം വഴി അമ്മയാവാനുള്ള 44 കാരിയായ അവിവാഹിതയായ സ്ത്രീയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
നിയമ പ്രകാരം അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭം അനുവദിക്കാനാവില്ല. മാത്രമല്ല ഇത്തരം രീതി വിവാഹമെന്നതിനും എതിരാണ്. നമ്മുടെ സംസ്‌ക്കാരവും ഇത് അനുവദിക്കുന്നില്ല. ജനിക്കുന്ന കുഞ്ഞിൻ്റെ സുരക്ഷക്കും നന്മക്കും വിവാഹമാണ് നല്ലതെന്നും കോടതി വാക്കാല്‍ പറഞ്ഞു. ജസ്റ്റീസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.