വിദ്യാഭ്യാസ സ്വകാര്യവത്ക്കരണ നിലപാട് മാറ്റത്തില്‍ എസ്എഫ്‌ഐയെ നിശിതമായി വിമര്‍ശിച്ച് കെഎസ് യു നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്തേക്ക് വിദേശ സര്‍വകലാശാലകളെ ക്ഷണിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിൻ്റെ ബജറ്റിലാണ് എസ്എഫ്‌ഐയുടെ മുന്‍കാല അക്രമങ്ങളെ ഓര്‍മിപ്പിച്ചുള്ള പോസ്റ്റ്.
കെസ് യു സംസ്ഥാന ഉപാധ്യക്ഷ ആന്‍ സെബാസ്റ്റ്യനാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നടത്തിയിട്ടുള്ള അക്രമങ്ങളെ വ്യക്തമാക്കിയ പോസ്റ്റിട്ടത്. ടി പി ശ്രീനിവാസനെ പോലുളള മഹാനായ മലയാളിയെ തല്ലി വീഴ്ത്തിയ എസ്എഫ്‌ഐ അക്രമികളെ വാഴ്ത്തുകയായിരുന്നു അന്ന് സിപിഎം നേതാക്കള്‍. കഴിയുമെങ്കില്‍ അതുപോലൊരു തല്ല് ധനമന്ത്രി കെ എന്‍ ബാലഗോപാലിന് നല്‍കി എസ്എഫ്‌ഐയുടെ ചരിത്രം ഓര്‍മിപ്പിക്കണം എന്ന് പോസ്റ്റ് ഓര്‍മിപ്പിക്കുന്നു,
ആനിന്റെ ഫേസ്ബുക്ക് പോസ്റ്റ് ….
പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ ….
സഖാവിനെ അറിയാമോ …
ആ രണഗാഥ അറിയാമോ ….
സ്വകാര്യ – വിദേശ സർവകലാശാലകളുടെ കാര്യത്തിൽ ഇടത് സർക്കാരിൻ്റെ നിലപാട് കേട്ടപ്പോൾ KN ബാലഗോപാൽ ഉൾപ്പടെയുള്ള മൂത്തസഖാക്കളോടും ആർഷോ ഉൾപ്പടെയുള്ള കുട്ടിസഖാക്കളോടും കേരളക്കര മുഴുവൻ ചോദിക്കുന്ന ചോദ്യം ഇത് തന്നെയാണ് …
KV റോഷൻ , KK രാജീവൻ , മധു , K ഷിബുലാൽ , C ബാബു … ഈ അഞ്ച് രക്തസാക്ഷികളെ ഓർമ്മയുണ്ടോ ???…
കൂത്തുപറമ്പ് സമരം എന്തിനായിരുന്നു എന്ന് SFI , DYFI നേതൃത്വത്തിന് അറിയാമോ ???…
2016 ജനുവരി – ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആയിരുന്ന TP ശ്രീനിവാസനെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ SFI പ്രവർത്തകർ അടിച്ചുവീഴ്ത്തി … വിദ്യാഭ്യാസത്തിൻ്റെ സ്വകാര്യവത്കരണത്തിനും കച്ചവടത്തിനുമെതിരെ പ്രതിഷേധിക്കുന്ന SFIക്കാർക്കിടയിലേക്ക് കടന്നുചെന്ന ശ്രീനിവാസൻ്റെ നടപടിയാണ് പ്രശ്നം എന്ന M സ്വരാജിൻ്റെ അന്നത്തെ പ്രതികരണം ഇത്തരുണത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട് …
ഒന്നുകിൽ SFI നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം … അല്ലെങ്കിൽ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം … ഇത് രണ്ടും പറ്റില്ലെങ്കിൽ പണ്ട് TP ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് SFIയുടെ ചരിത്രം ഓർമിപ്പിക്കുകയെങ്കിലും വേണം …