രാജ്യത്തെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ക്രിയാത്മക പദ്ധതികളും പരിഹാരവുമായി ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ആദായ നികുതി പരിധി ഉയർത്തിയില്ലെങ്കിലും ജനജീവിതം കൂടുതൽ മെച്ചപ്പെടും വിധമുള്ള നിരവധി പരിഹാരങ്ങൾ ബജറ്റിലുണ്ട്.
പ്രധാന പ്രഖ്യാപനങ്ങളിലൂടെ..
- * 25 കോടിയില്‍ അധികം ജനങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ ദാരിദ്യത്തില്‍ നിന്ന് മുക്തരാക്കി എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.
- * സാധാരണക്കാരേയും കര്‍ഷകരേയും കൂടെ നിര്‍ത്തി വളര്‍ച്ചയിലേക്ക് നയിക്കാനും ആയെന്നും ധനമന്ത്രി.
- * നാല് കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം നല്‍കിയിട്ടുണ്ട്.
- * പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് വഴി 34 ലക്ഷം കോടി രൂപ നേരിട്ട് കൈമാറി.
- * അര്‍ഹരായ മധ്യവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം
- * പണപ്പെരുപ്പം കുറഞ്ഞു മാത്രമല്ല സാമ്പത്തിക വളര്‍ച്ച ഉയര്‍ന്നിട്ടുണ്ട്
രാജ്യത്തിന്റെ ധനക്കമ്മി 5.8 ശതമാനമായി കുറഞ്ഞു - * അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കും
- * പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഡീപ് ടെക് ശക്തിപ്പെടുത്തും
- * പ്രധാനമന്ത്രി ആവാസ് പ്രകാരം നല്‍കിയ വീടുകളില്‍ 70 ശതമാനവും സ്ത്രീകള്‍ക്ക്
- * 38 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി സമ്പദ യോജനയുടെ പ്രയോജനം ലഭിച്ചു
- * 9നും 14 ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്‌സിന്‍ നല്‍കും
- * ആശാ പ്രവര്‍ത്തകര്‍ക്കും അംഗനവാടി ജീവനക്കാര്‍ക്കും ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ നല്‍കും
- * ഒരു കോടി കുടുംബങ്ങള്‍ക്ക് സോളാര്‍ പാനല്‍ വഴി സൗജന്യ വൈദ്യുതി
- * 3 കോടി വീടുകള്‍ എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചു. അടുത്ത 5 വര്‍ഷത്തിനകം 2 കോടി വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കും
- * റൂഫ് ടോപ്പ് സോളാര്‍ പദ്ധതി പ്രകാരം 30 യൂണിറ്റ് വൈദ്യതി ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കും
- * പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും, നാല്‍പ്പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരമാക്കും
- * ഇ വാഹനരംഗം വിപുലമാക്കും
- * ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകും.
- * രാജ്യത്തിൻ്റെ കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും
- * കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും
നടപ്പു സാമ്പത്തിക വര്‍ഷത്തെ ചിലവ് 44.90 ലക്ഷം കോടിയാണ്. വരുമാനം 27.56 ലക്ഷം കോടി രൂപയും