ആര്‍പിഐ മൈനോരിറ്റി ഫെഡറേഷന്‍, കെ വി സാബിറ സംസ്ഥാന കൺവീനർ

0

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്വാലെ) റിപ്പബ്ലിക്കന്‍ മൈനോരിറ്റി വെല്‍ഫയര്‍ ഫെഡറേഷന്‍ രൂപീകരിച്ചു. ഭവന നിര്‍മ്മാണം, സ്വയം തൊഴില്‍, സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ നിര്‍ദ്ധനരായിട്ടുള്ള സ്ത്രീകള്‍ക്ക്

പ്രാതിനിധ്യം നല്‍കി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേതൃയോഗത്തില്‍ തീരുമാനമെടുത്തു. സംസ്ഥാന കണ്‍വീനറായി കെ വി സാബിറയെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ല പ്രസിഡൻ്റ് ആയി എ പി റംലത്ത്, വയനാട് ജില്ലാ കണ്‍വീനര്‍ ആയി സുഹാന സലിം എന്നിവരെ തെരഞ്ഞെടുത്തു. വനിതാ ലീഗ് ജില്ല പ്രസിഡൻ്റിൻ്റെ മകള്‍ ആണ് സുഹാന സലീം.

സംസ്ഥാന ജില്ലാ കണ്‍വീനര്‍മാരായി മുസ്ലീം വനിതകളെ തിരഞ്ഞെടുതത്  മുസ്ലീലീം ഗ്, ജമായത്ത്, സമസ്ത എന്ന് തുടങ്ങി മത സമുദായ രാഷ്ട്രീയ സംഘടനകളുടെ പുരുഷാധിപത്യതിനുള്ള മറുപടിയാണെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡൻറ് നുസ്രത്ത് ജഹാന്‍ പറഞ്ഞു.

കോഴിക്കോട് ചേര്‍ന്ന് യോഗം നുസ്രത്ത് ജഹാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിൻ്റ് പി ആര്‍ സോംദേവ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എന്‍ സുനില്‍ കുമാര്‍ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എ പി റംല നന്ദിയും പറഞ്ഞു. റെഫ സംസ്ഥാന കണ്‍വീനര്‍ വി യു ജോസഫ്, വയനാട് ജില്ലാ പ്രസിഡൻ്റ് എസ് അനില്‍കുമാര്‍, ജോഷി എന്നിവര്‍ സംസാരിച്ചു. നാനൂറില്‍ പരം മുസ്ലിം വനിതകള്‍ യോഗത്തില്‍ പങ്കെടുത്തു.