HomeFilm'ഡെവിൾ'. റിലീസ് ഫെബ്രുവരി 2ന്

‘ഡെവിൾ’. റിലീസ് ഫെബ്രുവരി 2ന്

തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’. ചിത്രം ഫെബ്രുവരി 2ന് തീയേറ്റർ റിലീസിന് ഒരുങ്ങി.

വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് ചലച്ചിത്രലോകത്ത് തൻ്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയ രം​ഗത്തും സജീവമാണ് അദ്ദേഹം. മിഷ്കിൻ്റെ സഹോദരൻ ജി ആർ ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡെവിൾ. നിർമ്മിച്ചിരിക്കുന്നത് മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്.

അദിത് അരുൺ, തരി​ഗൺ, ശുഭശ്രീ രായഗിരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

മിഷ്കിൻ സംഗീത സംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം കാർത്തിക് മുത്തുകുമാറും ഇളയരാജയും നിർവ്വഹിക്കുന്നു.  പിആർഒ – സതീഷ് കുമാർ ശിവ എഐഎം, പി.ശിവപ്രസാദ്, പ്രമോഷൻസ് – കെ വി ദുരൈ DEC, പ്ലമേറിയ മൂവീസ്.

Most Popular

Recent Comments