ഇടക്കാല ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ സാധാരണക്കാര്‍

0

ഭാരതത്തിൻ്റെ ഗതി വിഗതികളെ നിയന്ത്രിക്കുന്ന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇടക്കാല ബജറ്റാണ് അവതിപ്പിക്കുക.. രണ്ടാം മോദി സര്‍ക്കാരിൻ്റെ അവസാന ബജറ്റാണിത്.

രാവിലെ 11നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. നിര്‍മല സീതാരാമൻ്റെ ആറാമത്തെ ബജറ്റാണിത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വമ്പന്‍ ഇളവുകളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും സാധാരണ ജനങ്ങള്‍.

ആദായ നികുതി ഇളവുകളാണ് മധ്യവര്‍ഗം കാത്തിരിക്കുന്നത്. ക്ഷേമപദ്ധതികളും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുള്ള സഹായങ്ങളും ഇളവുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വനിതാ ബില്‍ പാസ്സാക്കിയ സര്‍ക്കാര്‍ എന്ന വിശേഷണം ഉള്ളതിനാല്‍ സ്ത്രീപക്ഷമാവും ബജറ്റ് എന്ന് കരുതാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.