രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയിരിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന സംസ്ഥാന പദയാത്രക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയില്‍ വരും കേട്ടോ എന്ന് ചിലര്‍ പറയും പോലെ അല്ല ഇത്. യുസിസി ഭാരതത്തില്‍ വന്നിരിക്കും. തുല്യതയുടെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡ്. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റ തള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.