ഉത്തരാഖണ്ഡ് മദ്രസകളില്‍ ശ്രീരാമ ചരിതം പഠിപ്പിക്കാന്‍ നീക്കം

0

അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് പിന്നാലെ ശ്രീരാമ ചരിതം കൂടുതല്‍ പ്രചാരമാകുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ മദ്രസകളില്‍ ശ്രീരാമ ചരിതം പഠിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് പുതിയ വാര്‍ത്ത.

ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിലാണ് ശ്രീരാമനെ കുറിച്ച് പഠിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞു. ഇതിനായി സിലബസ് പരിഷക്കരിക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ ബോര്‍ഡിൻ്റെ മാര്‍ഗ നിര്‍ദേശ പ്രകാരമായിരിക്കും സിലബസ് പരിഷ്‌ക്കരിക്കുക.  വഖഫ് ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളില്‍ വരുന്ന മാര്‍ച്ച് മുതല്‍ ശ്രീരാമനെ കുറിച്ച് പഠിപ്പിക്കും എന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറയുന്നത്.