തൻ്റെ വാഹന വ്യൂഹത്തിന് നേരെ ചാടിവീണ എസ്എഫ്‌ഐ സമരക്കാര്‍ക്കെതിരെ തെരുവില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലം നിലമേലാണ് അസാധാരണ സംഭവം.
അമ്പതില്‍ അധികം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കെതിരെ സമരത്തിനെത്തിയത്. ഗവര്‍ണര്‍ക്കെതിരെ അപമാനകരമായ ബാനറുകളും കരിങ്കൊടികളുമായാണ് സമരക്കാര്‍ നിരന്നത്. പൊലീസ് നോക്കിനില്‍ക്കെ കൂടുതല്‍ സമരക്കാര്‍ ബനറുകളും കരിങ്കൊടികളുമായി എത്തി.
ഗവര്‍ണറുടെ വാഹന വ്യൂഹം എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കാറിന് നേരെ പാഞ്ഞടുക്കുകയും മുന്നിലേക്ക് ചാടുകയുമായിരുന്നു. ഇതോടെയാണ് കാര്‍ നിര്‍ത്തി ഗവര്‍ണര്‍ പുറത്തിറങ്ങി എസ്എഫ്‌ഐക്കാര്‍ക്ക് നേരെ നടന്നടത്തു. പൊലീസിന് നേരെ അതി രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയത്.
മുഖ്യമന്ത്രിയുടെ സുരക്ഷ ഇങ്ങനെ ആകുമോ എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന പ്രതിഷേധത്തെ പൊലീസ് നേരിട്ടത് എങ്ങനെയാണ് എന്നത് കണ്ടതാണ്. അതിനാല്‍ നടപടി ഉണ്ടായേ മതിയാകു. 12 പേർക്കെതിരെ കേസെടുത്തു എന്ന് പറഞ്ഞ് പൊലീസ് ഗവര്‍ണറെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ല. ഇതോടെ സമീപത്തെ ചായക്കടയില്‍ ഇരിപ്പുറപ്പിച്ചു.