സഞ്ചരിക്കുന്ന വോട്ട് വണ്ടി പര്യടനം തുടങ്ങി

0

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തുകളിലും പര്യടനം നടത്തുന്ന ‘സഞ്ചരിക്കുന്ന വോട്ട് വണ്ടി’ പ്രയാണം ആരംഭിച്ചു. ചാവക്കാട് എം.ആര്‍.ആര്‍.എം.എച്ച്.എസ് സ്‌കൂളില്‍  തഹസില്‍ദാര്‍ ടി കെ ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വണ്ടി തയ്യാറാക്കിയത്.

ചടങ്ങില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍ പട്ടികയുടെ പ്രകാശന കര്‍മ്മം നിയോജകമണ്ഡലം അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസറും തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമായ എസ് ഷീബ നിര്‍വ്വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടിങ് മെഷീൻ്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി.