സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ 37 പോയിൻ്റ് നേടി തൃശ്ശൂര്‍ ജില്ല റണ്ണര്‍ അപ്പ് നേടി. തലശ്ശേരി ഗവ. ബ്രെണ്ണന്‍ കോളേജിലായിരുന്നു മത്സരം.
ഒപ്പന, നാടോടി നൃത്തം- (ആണ്‍, പെണ്‍), മിമിക്രി എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ ലളിതഗാനത്തിലും, ചെണ്ടയിലും രണ്ടാം സ്ഥാനം നേടി. കളറിങ്, എന്‍ഡോസ് പെയിൻ്റിംഗ് എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ തലത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ചവരാണ് സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുത്തത്. എറിയാട് ബഡ്‌സ് സ്‌കൂള്‍, സാന്ത്വനം ബഡ്‌സ് സ്‌കൂള്‍ ചേര്‍പ്പ്, ചാവക്കാട്, വേലൂര്‍, തളിക്കുളം, പുന്നയൂര്‍, പഴയന്നൂര്‍, തിരുവില്ല്വാമല തുടങ്ങിയ ബിആര്‍സികളിലെ വിദ്യാര്‍ത്ഥികൾ എന്നിവരാണ് ജില്ലക്കായി നേട്ടങ്ങൾ കൊയ്തത്. ജില്ലയിലെ 9 ബഡ്സ് സ്‌കൂളുകളില്‍ നിന്ന് 17 കുട്ടികള്‍ പങ്കെടുത്തു.