എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നീലേശ്വരം പൊലീസ് ഹോസ്ദുര്‍ഗ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൻ്റെ പേരിലാണ് വ്യാജ മുന്‍ പരിചയ സർട്ടിഫിക്കറ്റ് നിര്‍മിച്ചത്.
അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയെന്നാണ് മുന്‍ എസ്എഫ്‌ഐ നേതാവിനെതിരെയുള്ള കേസ്. കേസില്‍ വിദ്യ മാത്രമാണ് പ്രതി. മറ്റാരുടേയും സഹായം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രം പറയുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയിട്ടുണ്ട്. വ്യാജ ലേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
കരിന്തളം ഗവ. ആര്‍ട്‌സ് ആൻ്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് പൊലീസ് നടപടി. നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഒരു വര്‍ഷം അധ്യാപകയായി ജോലി ചെയ്തിരുന്നു. അട്ടപ്പാടി കോളേജിലും ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് ശ്രമിച്ചു. ഈ കേസില്‍ കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.