പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍

0

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയില്‍ എത്തും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ വൈകീട്ട് ആറിനാണ് ഉദ്ഘാടനം.

ഇന്നത്തെ ഉദ്ഘാടനമാണ് പ്രധാന പരിപാടി എങ്കിലും പ്രസിദ്ധ ക്ഷേത്രങ്ങളിലെ ദര്‍ശനങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടും. നാളെയാണ് ക്ഷേത്ര ദര്‍ശനങ്ങള്‍. ശനിയാഴ്ച തിരിച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രം, രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രം എന്നിവ മോദി സന്ദര്‍ശിക്കുന്നുണ്ട്.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുമ്പായി പരമാവധി മഹദ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് അദ്ദേഹം. ചടങ്ങിനായി 11 ദിവസത്തെ വ്രതവും ആചരിക്കുന്നുണ്ട്.

ചെന്നൈയില്‍ എത്തുന്ന പ്രധാനമന്ത്രിക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. നഗരം കനത്ത സുരക്ഷാ വലയത്തില്‍ ആണ്. ഇരുപത്തിരണ്ടായിരം പൊലീസുകാരെ സുരക്ഷക്കായി വിന്യസിച്ചു.

ചെന്നൈയില്‍ ആദ്യമായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത്. ഇക്കുറി തമിഴ്‌നാടിന്റെ കായിക വിനോദമായ ചിലമ്പാട്ടവും ഇനമാണ്. രാജ്യത്തെ 5600 കായിക താരങ്ങള്‍ 26 ഇനങ്ങളിലായി പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.