വീണാ വിജയനും അവരുടെ എക്‌സാലോജിക്കും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മുഖ്യമന്ത്രിയുടെ മകള്‍, സിപിഎമ്മിലെ ഏറ്റവും ശക്തനായ നേതാവിൻ്റെ മകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കൊണ്ട് ശകതമായി വളര്‍ന്ന കമ്പനിക്കെതിരെ കേന്ദ്ര അമ്പേഷണം വരുന്നു.
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് മുഖ്യമന്ത്രി വിജയൻ്റെ മകള്‍ വീണയുടെ എക്‌സാലോജിക്ക് കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ റിപ്പോര്‍ട്ട് ആണ് അന്വേഷണത്തിന് ആധാരം. നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് മൂന്നംഗ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വിവാദ സ്ഥാപനമായ സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്. നേരത്തെ കണ്ടെത്തിയ മാസപ്പടി വിവാദത്തിന് പിന്നാലെയാണ് പുതിയ അന്വേഷണം എന്നതാണ് ഏറെ ശ്രദ്ധേയും. അന്വേഷണ പരിധിയിൽ കെഎസ്‌ഐഡിസിയും ഉണ്ട്.