രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്: 11 ദിവസത്തെ വ്രതവുമായി നരേന്ദ്ര മോദി

0

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടാ ചടങ്ങിൻ്റെ ഭാഗമായി 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രേ മോദി. പ്രധാനമന്ത്രി പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ജനുവരി 22നായി കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ ആശീര്‍വാദം ആവശ്യമാണ്. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തില്‍ സാക്ഷിയാകാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമാണ്.

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് ഇനി 11 ദിവസം മാത്രമാണുള്ളത്. ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് ഈ വേളയില്‍ പങ്കെടുക്കാനാണ് ദൈവം തന്നെ സൃഷ്ടിച്ചത്. ഇതിനാലാണ് താന്‍ ഇന്ന് മുതല്‍ 11 ദിവസത്തെ വ്രതം ആരംഭിക്കുന്നത്.

ചടങ്ങിലേക്ക് എല്ലാ ജനങ്ങളില്‍ നിന്നുള്ള അനുഗ്രഹം ആവശ്യമാണ്. താന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു അനുഭവം. ജീവിതത്തിലെ ചില നിമിഷങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുകരമായ അന്തരീക്ഷമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.