സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത രീതിയിലും പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നാളെ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും. രാത്രി എട്ടിനാണ് യൂത്ത് കോണ്‍ഗ്രസിൻ്റെ നൈറ്റ് മാര്‍ച്ച് നടക്കുക എന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കി പറഞ്ഞു.
ഭീകരരെ അറസ്റ്റ് ചെയ്യും പോലെ പുലര്‍ച്ചെ വീട് വളഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാതിരിക്കാന്‍ രാഹുലിൻ്റെ മെഡിക്കല്‍ രേഖ അട്ടിമറിക്കുകയും ചെയ്തു. മെഡിക്കല്‍ രേഖ അട്ടിമറിച്ചവര്‍ക്കെതിരെ നടപടി വേണം.
രാഹുലിൻ്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കും. അഭിഭാഷകനായ മൃദുല്‍ ജോണ്‍ മാത്യു മുഖേന ഉടന്‍ വക്കീല്‍ നോട്ടീസ് അയക്കും. രാഹുലിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള പ്രതിഷേധം തുടരുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.