മാലിദ്വീപിന് പ്രഹരം, ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വരുന്നു

0

ലക്ഷദ്വീപിൻ്റെ ടൂറിസം വികസനത്തിന് സഹായകമായി രണ്ടാമതൊരു വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ ഉള്ള വിമാനത്താവളത്തേക്കാള്‍ വലുത് നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്.

ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഏറെ അകലെയുള്ള മിനിക്കോയിലാകും പുതിയ വിമാനത്താവളം നിര്‍മിക്കുക. ഇത് പൊതുജനങ്ങള്‍ക്ക് എന്നതു പോലെ സൈന്യത്തിനും ഉപയോഗിക്കാനാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വന്‍ വികസന പദ്ധതികളാണ് ലക്ഷദ്വീപില്‍ വിഭാവനം ചെയ്യുന്നത്.

2026 മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന രീതിയിലാണ് പദ്ധതി തയ്യാറായിട്ടുള്ളത്. മാലിദ്വീപ് മന്ത്രിമാരുടെ മോദി അധിക്ഷേപത്തിന് പിന്നാലെ ടാറ്റ അടക്കമുള്ള വന്‍ വ്യവസായികള്‍ ലക്ഷദ്വീപില്‍ നിക്ഷേപത്തിന് തയ്യാറായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ദ്വീപിലേക്കുള്ള യാത്രക്കാരുടെ അന്വേഷണം കൂടിയിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ട്.

മാലിദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകള്‍ പൂര്‍ണമായി റദ്ദാക്കിയ ഓണ്‍ലൈന്‍ ഏജന്‍സികള്‍ക്ക് പിന്നാലെ യാത്രക്കാരും യാത്ര റദ്ദാക്കി തുടങ്ങി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും മാലി യാത്ര ഒഴിവാക്കുന്നു.