ദുരിതാശ്വാസ നിധി വകമാറ്റല്‍; മുഖ്യമന്ത്രിക്ക് തിരിച്ചടി

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസില്‍ പിണറായി വിജയന് തിരിച്ചടി. ലോകായുക്ത വിധിക്കെതിരായ റിട്ട്  ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി.

മുഖ്യമന്ത്രിക്ക് ആശ്വാസമായിരുന്ന ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ എസ് ശശികുമാര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്തക്കും നോട്ടീസ് അയയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കി. ലോകായുക്ത ഉത്തരവുകള്‍ ഹൈക്കോടതി വിധി വരും വരെ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയെന്നാണ് പരാതി. എന്നാല്‍ മന്ത്രിസഭ എടുത്ത തീരുമാനത്തില്‍ പരാതി നിലനില്‍ക്കില്ലെന്ന് പറഞ്ഞ് ലോകായുക്ത തള്ളുകയായിരുന്നു. കൂടാതെ പരാതിക്കാരനെ അവഹേളിക്കും വിധം പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.