ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും

0

പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ബിജെപിയും. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി ദേശീയ നേതൃത്വം.

ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥരെ ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമം. ഇതിനെതിരെ കേന്ദ്രവും ഗവര്‍ണര്‍ ആനന്ദ ബോസും നടപടി ആവശ്യപ്പെട്ടിട്ടും മെല്ലെപ്പോക്ക് തുടരുകയാണ് സംസ്ഥാന സര്‍ക്കാരും മമത ബാനര്‍ജിയും.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയാണ്. പിന്നാലെ ബിജെപിയും എത്തി. എന്നാല്‍ അധിര്‍ രഞ്ജന്‍ ചൗധരിയെ തള്ളി കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. ദേശീയ നേതൃത്വത്തിന് അങ്ങനെ അഭിപ്രായം ഇല്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞത്. ബംഗാളില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കിലും രാഷ്ട്രപതി ഭരണം എന്ന ആശയത്തോട് യോജിപ്പില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.