ഗവര്‍ണറെ നാറിയെന്ന് വിളിച്ച് എം എം മണി, ഇടുക്കിയില്‍ 9ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

0

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെ പരസ്യമായി നാറിയെന്ന് വിളിച്ച് അധിക്ഷേപിച്ച് സിപിഎം നേതാവ് എം എം മണി. വ്യാപാരി സമ്മേളനത്തിന് ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ജനുവരി 9 ചൊവാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ്.

ചൊവാഴ്ച നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിലാണ് ഗവര്‍ണറെ പങ്കെടുപ്പിക്കുന്നത്. ക്ഷണം ഗവര്‍ണര്‍ സ്വീകരിക്കുകയും ചെയ്തതാണ് എല്‍ഡിഎഫിനെ പ്രകോപിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച യോഗത്തിലാണ് എം എം മണിയെന്ന സിപിഎം നേതാവിൻ്റെ അസഭ്യവര്‍ഷം. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഒപ്പിടാത്ത നാറി എന്നൊക്കെ ആയിരുന്നു ഇയാളുടെ വാക്കുകള്‍. വ്യാപാരികള്‍ക്ക് എതിരെയും മണി കടുത്ത വാക്കുകള്‍ പ്രയോഗിച്ചു.

ചൊവാഴ്ച എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നുണ്ട്. ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. അന്നേ ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയില്‍ വ്യാപാരി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുക ആണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇതാണ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്ന ജനദ്രോഹത്തിലേക്ക് എത്തിച്ചത്.