ഗുജറാത്തില്‍ മോദിക്കൊപ്പം റോഡ് ഷോയില്‍ യുഎഇ പ്രസിഡണ്ടും

0

ഈ മാസം ഒമ്പതിന് ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയില്‍ യുഎഇ പ്രസിഡണ്ടും പങ്കെടുക്കും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി ആശ്രമം വരെയാണ് റോഡ് ഷോ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ചാണ് യുഎഇ പ്രസിഡണ്ട് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എത്തുന്നത്. ജനുവരി 10 മുതല്‍ 12 വരെ ഗുജറാത്തില്‍ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത് നിക്ഷേപക സംഗമമാണ് യുഎഇ പ്രസിഡണ്ടിൻ്റെ പ്രധാന പരിപാടി.

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് യുഎഇ പ്രസിഡണ്ടിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തും. വൈബ്രൻ്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വന്‍ വ്യവസായികളും നിക്ഷേപകരും പങ്കെടുക്കും.