HomeIndia"ഒരു തെരഞ്ഞെടുപ്പിലെങ്കിലും ബൃന്ദ കാരാട്ട് മത്സരിച്ചിട്ടുണ്ടോ"

“ഒരു തെരഞ്ഞെടുപ്പിലെങ്കിലും ബൃന്ദ കാരാട്ട് മത്സരിച്ചിട്ടുണ്ടോ”

തെരഞ്ഞെടുപ്പില്‍ ഒരിക്കലെങ്കിലും ബൃന്ദ കാരാട്ട് മത്സരിച്ചിട്ടുണ്ടോ..അവരാണ്
താന്‍ കേരളത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കണം എന്ന് പറയുന്നത്. അവരുടെ പരാമര്‍ശം അവജ്ഞയോടെ തള്ളുന്നു. കേരള ഗവര്‍ണര്‍ ബിജെപി ടിക്കറ്റില്‍ കേരളത്തില്‍ മത്സരിക്കണം എന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് രാജ്ഭവനില്‍ കിടപ്പുണ്ട്. താന്‍ പോകാഞ്ഞത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ അ്‌ന്വേഷിക്കണം.

കേരളത്തില്‍ താന്‍ ചെയ്യുന്നത്. നിയമപരമായ ചുമതലയാണ്. അത് ഇനിയും തുടരും. തന്നോട് ചോദിക്കുന്നതു പോലെ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ചോദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരോട് അരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Most Popular

Recent Comments