അരിമ്പൂരില്‍ പൂർത്തിയായ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാൻ്റ് 6 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. കാര്‍ബണ്‍ ന്യൂട്രല്‍ നാടിനായാണ് ഗ്രാമ പഞ്ചായത്ത് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാൻ്റ് ഒരുക്കിയത്.
ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും അനുബന്ധ കെട്ടിടമായ കുടുംബശ്രീ ഓഫീസിലുമായാണ് സോളാര്‍ പ്ലാൻ്റ് ഒരുക്കിയിരിക്കുന്നത്. ഇരുകെട്ടിടങ്ങളിലായി 102 പാനലുകള്‍ സ്ഥാപിച്ച് 55 കിലോവാട്ട് വൈദ്യുതി ദിനംപ്രതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
46,81500 രൂപ ചെലവഴിച്ച് അനര്‍ട്ട് മുഖേനയാണ് നിർമാണം. ജില്ലയില്‍ പഞ്ചായത്ത് അനുബന്ധ ഓഫീസ് കെട്ടിടങ്ങളില്‍ ഒരുക്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പാദന പഞ്ചായത്തായി മാറുകയാണ് അരിമ്പൂര്‍. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ഉദ്ഘാടനം. മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനാകും. ടി എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയാവും.