ആർപിഐ ( അത്‌വാലെ ) കൊല്ലം പ്രവത്തന കൺവെൻഷൻ

0

റിപ്പബ്ളിക്കൻ പാർടി ഓഫ് ഇന്ത്യ ( അത്‌വാലെ ) കൊല്ലം പ്രവത്തന കൺവെൻഷൻ ഏഴിന് നടക്കും. കടപ്പാകട ജവഹർ ബാലഭവൻ ഹാളിലാണ് പരിപാടി.  സംസ്ഥാന കൺവീനർ പി ആർ സോംദേവ് ഉദ്ഘാടനം ചെയ്യും. ഗോകുലം സുരേഷ് മുഖ്യ പ്രഭാഷണവും, സുരേഷ് മാസ്റ്റർ സംഘടന നിർദേശവും നൽകും.

ദേശീയ വൈസ് പ്രസിഡൻ്റ് നുസ്രത്ത് ജഹാൻ നയിക്കുന്ന “നവകേരളം എൻ.ഡി.എ സർക്കാരിലൂടെ” എന്ന ക്യാമ്പയിന് കൊല്ലത്ത് തുടക്കം കുറിക്കും. ധൂർത്തായി മാറിയ നവകേരള സദസ്സ്, പ്രതിപക്ഷമെന്ന നിലയിൽ യുഡ.എഫിൻ്റെ പരാജയം, 2024 ലോകസഭ തിരഞ്ഞെടുപ്പ് തുടങ്ങിയവ കൺവെൻഷനിൽ   ചർച്ച ചെയ്യും.