തിരി തെളിഞ്ഞു, ഇനി കലകളുടെ മാമാങ്കം

0

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാമാമാങ്കത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് തുടക്കമായി. 62 ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിയിച്ചു.

മത്സരം കുട്ടികളുടേതാണെന്നും അവരുടെ മനസ്സില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുക്കലാണ് പ്രധാനം. പോയിൻ്റ് വാങ്ങാനുള്ള ഉപാധിയായി കലയെ കാണുന്ന രീതി അവസാനിപ്പിക്കണം. അടുത്ത വര്‍ഷം മുതല്‍ ഗോത്ര കലകള്‍ മത്സരയിനം ആക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു ദിവസം നീളുന്ന കലാമേളയില്‍ പതിനാലായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. കൊല്ലം നഗരത്തിലെ 24 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.