കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ യൂണിയന്‍ ഓഫീസ് തീവെച്ചു നശിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കെ എസ് യു അട്ടിമറി വിജയം നേടിയ കോളേജിലാണ് ഈ അക്രമം.
ക്രിസ്മസ് അവധിക്ക് ശേഷം ഇന്നലെ കോളേജ് തുറന്നപ്പോഴാണ് യൂണിയന്‍ ഓഫീസ് കത്തിച്ച സ്ഥിതിയില്‍ കണ്ടത്. ഏറെക്കാലം എസ്എഫ്‌ഐയുടെ കുത്തകയായിരുന്ന കോളേജ് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് കെ എസ് യു വന്‍ വിജയം നേടിയത്. ഇതോടെ എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു.
പുതിയ യൂണിയന്‍ ചുമതല ഏറ്റ ശേഷം ഓഫീസ് നവീകരിച്ചിരുന്നു. ഓഫീസിലെ രണ്ട് മുറികളും കത്തി നശിച്ചിട്ടുണ്ട്. രേഖകളും കൊടി തോരണങ്ങളും ഫര്‍ണീച്ചറുകളും കത്തിപ്പോയി.
സംഭവത്തില്‍ കോളേജ് അധികൃതരും കെ എസ് യു യൂണിയന്‍ ഭാരവാഹികളും പൊലീസില്‍ പരാതി നല്‍കി. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂണിയന്‍ ഭാരവാഹികള്‍ ഏകദിന ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.