HomeLatest Newsഇറാനില്‍ ഇരട്ട സ്‌ഫോടനം, 103 മരണം

ഇറാനില്‍ ഇരട്ട സ്‌ഫോടനം, 103 മരണം

തെക്കന്‍ ഇറാനില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 170 പേര്‍ക്ക് പരിക്കേറ്റു. റവലൂഷണറി കമാന്‍ഡര്‍ ആയിരുന്ന ഖാസിം സുലൈമാനിയുടെ ചരമ വാര്‍ഷിക ദിനാചരണത്തിനിടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് ഇറാന്‍ അറിയിച്ചു. 2020ല്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാനില്‍ ഏറെ ജനസ്വാധീനം ഉണ്ടായിരുന്ന സൈനിക കമാന്‍ഡര്‍ ഖ്വാസിം സുലൈമാനി കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ പങ്കെടുത്ത അനുസ്മരണ ചടങ്ങ് നടക്കവെയാണ് സ്‌ഫോടനം നടന്നത്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാൻ്റെ സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഇനിയും സ്‌ഫോടനങ്ങള്‍ നടന്നേക്കാമെന്ന ആശങ്കയും നിലവിലുണ്ട്.

Most Popular

Recent Comments