സാക്ഷി മാലിക്കിനും പൂനിയക്കും എതിരെ ജൂനിയര്‍ ഗുസ്തി താരങ്ങള്‍

0

കേന്ദ്രസര്‍ക്കാരിനും ഗുസ്തി ഫെഡറേഷനും എതിരെ നിരന്തരം പോരാടുന്ന സീനിയര്‍ ഗുസ്തി താരങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ ജൂനിയര്‍ താരങ്ങള്‍. സാക്ഷി മാലിക്കിനും, ബജ്‌റംഗ് പൂനിയക്കും എതിരെ മുദ്രാവാക്യം വിളികളുമായാണ് ജൂനിയർ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്ദറിലെത്തിയത്.

ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധത്തിൻ്റെ ഭാഗമായി മെഡലുകള്‍ തിരിച്ചേല്‍പ്പിച്ച താരങ്ങളാണ് സാക്ഷി മാലിക്ക് അടക്കമുള്ളവര്‍. എന്നാല്‍ ഇവരുടെ രാഷ്ട്രീയ നിലപാടുകള്‍ തങ്ങളുടെ ഭാവി തകര്‍ക്കുകയാണെന്നാണ് ജൂനിയര്‍ താരങ്ങളുടെ പരാതി.

ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷനെ കാണാനും കൂടിയാണ് മൂന്നു ബസ്സുകളിലായി താരങ്ങള്‍ എത്തിയത്. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്ക്, വിനേഷ് ഫൊഗോട്ട് എന്നിവര്‍ക്കെതിരെയുള്ള പോസറ്ററുകളും ഇവര്‍ കയ്യിലേന്തിയിരുന്നു. മത്സരങ്ങള്‍ സംഘടിപ്പിക്കണം, നിലവിലെ സാഹചര്യങ്ങളില്‍ യുണൈറ്റഡ് വേള്‍ഡ് റസലിംഗ് ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.