HomeKeralaസര്‍ക്കാരിനെതിരെ കടുപ്പിച്ച് കെസിബിസി, സഹകരിക്കില്ല

സര്‍ക്കാരിനെതിരെ കടുപ്പിച്ച് കെസിബിസി, സഹകരിക്കില്ല

സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി. മന്ത്രി സജി ചെറിയാന്‍ ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അവഹേളിച്ച സംഭവത്തിലാണ് ഇത്. പ്രധാനമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തവരെയാണ് മന്ത്രി അവഹേഷിച്ചത്.

സജി ചെറിയാന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് വിശദീകരണം നല്‍കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ലിമീസ് കതോലിക്ക ബാവ ആവശ്യപ്പെട്ടു. അതുവരെ സംസ്ഥാന സര്‍ക്കാരുമായി കെസിബിസി സഹകരിക്കില്ല.

മന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. വാക്കുകളില്‍ ആദരവില്ല. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ടികള്‍ അല്ല. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാല്‍ ആദരവോടെ പോകും. തങ്ങളുടെ നിലപാട് സര്‍ക്കാരിനെ ശക്തമായി അറിയിക്കുകയാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

നേരത്തെ യാക്കോബായ സഭയും മന്ത്രിയുടെ അവഹേളനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കുക എന്നത് സഭയുടെ ഉത്തരവാദിത്തമാണെന്ന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു. മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ടെന്നും കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു.

Most Popular

Recent Comments