ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപ മേധാവി കൊല്ലപ്പെട്ടു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന സാലിഹ് അറൂരിയാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയാണ് ബെയ്‌റൂട്ടിലെ മശ്‌റഫിയ്യ പ്രദേശത്തെ ഹമാസ് കേന്ദ്രത്തിന് നേരെ ഇസ്രായേല്‍ വ്യോമസേന ഡ്രോണ്‍ ആക്രമണം നടത്തിയത്. സാലിഹ് അറീരിയക്കൊപ്പം സായുധ വിഭാഗത്തിൻ്റെ രണ്ട് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്..
ഹമാസിൻ്റെ കാര്യങ്ങള്‍ ലോകത്തോട് അറിയിച്ചിരുന്നവരില്‍ ഏറ്റവും പ്രധാനിയായിരുന്നു സാലിഹ്. കൂടാതെ എല്ലാ ആക്രമണങ്ങളിലും നേതൃത്വപരമായ പങ്കും വഹിച്ചിരുന്നതായി ഇസ്രായേല്‍ ആരോപിക്കുന്ന ഭീകരനുമാണ്. ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനുമാണ്.
ഇസ്രായേല്‍ ആക്രമണത്തിനെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള. പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടത്തി ലെബനനില്‍ ഒളിച്ചിരിക്കുന്നവര്‍ക്കെതിരെ ശക്തമായ ആക്രമണം ഉണ്ടാകും എന്നാണ് ഇസ്രായേല്‍ നിലപാട്.