പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മഹിളാ സംഗമം പരിപാടിയുടെ പ്രചരണ ബോർഡുകൾ അഴിച്ചു മാറ്റിയ തൃശൂർ കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധിച്ച് റിപ്പബ്ളിക്കൻ പാർടി ഓഫ് ഇന്ത്യ സംസ്ഥാന ഘടകം. സിപിഎമ്മിൻ്റെ രാഷ്ട്രീയ കളിയാണ് ഇതെന്നും തൃശൂർ മേയർ സിപിഎം കളിപ്പാവ ആകരുതെന്നും സംസ്ഥാന കൺവീനർ പി ആർ സോംദേവ്.
ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാ സംഗമം പരിപാടി തൃശൂർ വടക്കുംന്നാഥ മൈതാനിയിൽ നടക്കുന്നത്. രണ്ടു ലക്ഷത്തോളം വനിതകൾ പങ്കെടുക്കുന്നതാണ് പരിപാടി. ഇതിൻ്റെ പ്രചരണാർത്ഥം വെച്ച ബോർഡുകളാണ് ഇന്ന് കോർപ്പറേഷൻ ജീവനക്കാർ എത്തി എടുത്തു മാറ്റിയത്.
നവകേരള സദസ്സ് എന്ന ദൂർത്തിനുവേണ്ടി ലക്ഷങ്ങൾ പിരിവെടുത്ത് സിപിഎം പ്രചരണ ബോർഡുകൾ തൃശൂർ റൗണ്ടിൽ നിരത്തിയപ്പോൾ മേയർ എന്ത് നടപടിയാണ് എടുത്തത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ ബോർഡുകളോട് കാണിക്കുന്നതിനെ പിന്നിലെ രാഷ്ട്രീയം അരിയാഹാരം കഴിക്കുന്ന ഏതു മലയാളിക്കും മനസ്സിലാക്കാൻ സാധിക്കും. സിപിഎം വേഷങ്കെട്ട് നടപ്പിലാക്കുന്ന കളിപ്പാവയാവരുത് തൃശൂർ മേയർ.
സി പിഎം ഇരട്ടതാപ്പ് 2026 നിയമസഭ തെരഞ്ഞെടുപ്പിൽ അവസാനിക്കും. ബിജെപി മാത്രമല്ല പാവങ്ങളുടെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി കൂടി നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽ അടിയുറച്ച് നിൽക്കുന്നുണ്ട് എന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.