എൻഎസ്എസ്സ് സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി ഷൊർണൂർ വിഷ്ണു ആയുർവ്വേദ കോളേജ് വിദ്യാർത്ഥികൾ ഭാരതപ്പുഴ ശുചീകരണവും, നിളാ സംരക്ഷണം പ്രതിജ്ഞയും നടത്തി. നിളാ പഠന ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെ ആയിരുന്നു പരിപാടി. പുഴയിൽ വിവിധ നേതൃത്വ പരിശീലന ഗെയിമുകളും, നിളാ ആരതിയും നടന്നു.
ഡോ. സാനി എബ്രഹാം, ഡോ. ആർ. ശ്രീരാജ്, ഡോ. പി വി നവനീത്, കെ. ജയകുമാർ തുടങ്ങിവർ സംസാരിച്ചു. എൻഎസ്എസ്സ് വളണ്ടിയർമാരായ നതാനിയ ലാജി, വിമൽ സേവ്യർ, അഭീയ എസ്, റഹീമ പി. ഷെറിൻ, സാന്ദ്ര. സി , അലിൻ റോസ് ബെന്നി, ഗാഥ വി ബിജു, ശിവ ശക്തി എസ്, അപർണ്ണ എം.എ, അമൃത ഹരി എന്നിവർ പങ്കെടുത്തു.