HomeKeralaസജി ചെറിയാന്‍ പഴയ തലമുറയിലെ ആര്‍ഷോ: വി മുരളീധരന്‍

സജി ചെറിയാന്‍ പഴയ തലമുറയിലെ ആര്‍ഷോ: വി മുരളീധരന്‍

പഴയ തലമുറയിലെ ആര്‍ഷോ ആണ് മന്ത്രി സജി ചെറിയാന്‍ എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അതിനാല്‍ ഇതില്‍ പുതുമ ഇല്ല. കൂടുതല്‍ പ്രതീക്ഷിക്കാനാവില്ലെന്നും വി മുരളീധരന്‍.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതിനാണ് ക്രൈസ്തവ മത മേലധ്യക്ഷന്മാരെ മന്ത്രി സജി ചെറിയാന്‍ അവഹേളിച്ചത്. സകല അരമനയും കയറി ഇറങ്ങുന്നയാളാണ് ഇത്തരം പരാമര്‍ശം നടത്തിയത്. ഇത് കാണുമ്പോള്‍ എന്ത് പ്രഹസനമാണ് സജീ എന്ന സിനിമ ഡയലോഗാണ് ഓര്‍മ വരുന്നത്. മണിപ്പൂര്‍ കലാപം സംബന്ധിച്ച സിപിഎം, കോണ്‍ഗ്രസ് കള്ള പ്രചാരണം പൊളിഞ്ഞതാണ്. സത്യാവസ്ഥ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.

ഗുണ്ടായിസം കാണിക്കുന്നവര്‍ക്കാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നത്. പിണറായി വിജയന്‍ ദൈവത്തിൻ്റെ വരദാനം എന്നൊക്കെ പറഞ്ഞപ്പോള്‍ വാസവന് തുറമുഖ വകുപ്പ് കിട്ടി. അതുപോലെ എന്തെങ്കിലും കിട്ടാനാണ് സജി ചെറിയാൻ്റെ പ്രകടനമെന്നും വി മുരളീധരന്‍ പറഞ്ഞു.

Most Popular

Recent Comments