രാജ്യത്തിന് ഭീഷണിയായി നിസാമുദീനിലെ പ്രാര്‍ത്ഥന യോഗം

0

രാജ്യത്തിന് ഭീഷണിയായി നിസാമുദീനിലെ മുസ്ലീം പ്രാര്‍ത്ഥന യോഗം. ദില്ലിക്കടുത്തുള്ള നിസാമുദീനിലെ ബംഗ്ലെവാലി മസ്ജിദില്‍ നടന്ന പ്രാത്ഥന ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങളാണ് രാജ്യത്ത് കോവിഡ് ഭീഷണി പരത്തുന്നത്. രാജ്യം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ നില്‍ക്കുമ്പോളാണ് നിസാമുദീനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രാര്‍ത്ഥന യോഗം നടന്നത്.
മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് തബലിഹ് ജമാ അത്ത് എന്ന ചടങ്ങ് നടന്നത്. ഇതില്‍ തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ഇവിടെ നിന്ന് പോയവരില്‍ ആറ് പേര്‍ തെലങ്കാനയില്‍ മരിച്ചതോടെയാണ് പ്രര്‍ത്ഥനയോഗം ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. 400ല്‍ അധികം പേര്‍ ഇപ്പോഴും നിസാമുദീനിലെ മസ്ജിദില്‍ തങ്ങുന്നുമുണ്ട്. കേരളത്തില്‍ നിന്നുള്ളവരും ഉണ്ട്.