കേരളത്തിലെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

0

കേരളത്തില്‍ വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തന്‍കോട് മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുല്‍ അസീസാണ് മരിച്ചത്. റിട്ട. എഎസ്‌ഐ ആണ്‌. 69 വയസായിരുന്നു. ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ലൃതദേഹം കല്ലൂര്‍ ജുമാ മസ്ജിദിലാണ് സംസ്‌ക്കരിക്കുക. കുളിപ്പിക്കാനോ തൊടാനോ അടുത്ത് നിന്ന് കാണാനോ അനുവദിക്കില്ല. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ചായിരിക്കും സംസ്‌ക്കാരം.