കര്‍ണാടക അതിര്‍ത്തിയില്‍ 2 മരണം കൂടി; ലോകത്ത് കോവിഡ് മരണം 36207

0

മംഗലാപുരത്ത് ചികിത്സിക്കായി പോകാന്‍കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് രണ്ട് മരണം കൂടി. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശിനി ആയിഷ എന്നിവരാണ് മരിച്ചത്. അതിര്‍ത്തി പ്രദേശമായ തലപ്പാടിക്കടുത്താണ് ഇരുവരുടേയും താമസം. കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അധികം ദൂരമുള്ള അശുപത്രിയില്‍ എത്തും മുന്‍പ് മാധവന്‍ മരിച്ചു. അയിഷയും കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.
ഇതിനിടെ ലോകത്ത് കോവിഡ് മരണം മുപ്പത്തിയാറായിരം കടന്നു. മുപ്പത്തിയാറായിരത്തി ഇരുന്നൂറ്റി ഏഴ് പേരാണ് മരിച്ചത്.