ലോക്ക് ഡൗണ്‍ തുടരുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച സിഐടിയു നേതാവിനെതിരെ കേസ്. ഇതര തൊഴിലാളി യൂണിയന്‍ പട്ടാമ്പി താലൂക്ക് സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസ്. 400ലധികം ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഇയാള്‍ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പ്രതിഷേധം തുടക്കത്തില്‍ തന്നെ അനുനയത്തിലൂടെ പൊലീസ് അവസാനിപ്പിച്ചിരുന്നു. ഇല്ലെങ്കില്‍ പായിപ്പാട്ടെ അനുഭവം പട്ടാമ്പിയിലും ഉണ്ടയേനെ.
തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ച മലപ്പുറത്തെ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു