കടുത്ത എതിര്‍പ്പിനിടയിലും ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. മദ്യാസക്തി മൂലം വിത്ത്‌ഡ്രോവല്‍ സിന്‍ട്രോം ഉള്ളവര്‍ക്ക് മദ്യം നല്‍കാനാണ് ഉത്തരവ്. ഡോക്ടറുടെ കുറിപ്പടിയുമായി രോഗിയോ സാക്ഷ്യപ്പെടുത്തുന്ന ആളോ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാകണം. തുടര്‍ന്ന് എക്‌സേസ് പാസ് അനുവദിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് നല്‍കുക.
ഡോക്ടര്‍മാരുടെ സംഘടനകളായ ഐഎംഎ, കെജിഎംഒഎ തുടങ്ങിയവയുടെ ഭാരവാഹികള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മദ്യം മരുന്നല്ലെന്നും മദ്യസക്തിക്ക് മരുന്നുകള്‍ നിലവില്‍ ഉണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. ഇതെല്ലാം പാടെ നിരാകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.